മഞ്ചേരി: മഞ്ചേരി ബാര്കൗണ്സിലിലെ അഭിഭാഷകന് കോവിഡ്. മഞ്ചേരി, മലപ്പുറം കോടതി സമുച്ചയങ്ങള്‍ താല്‍ക്കാലികമായി അടച്ചു. രോഗ ബാധിതനായ അഭിഭാഷകന് ജോലിക്കെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മഞ്ചേരിയില്‍ ജില്ലാ കോടതി ഉള്‍പ്പെടെ 13 കോടതികളും മലപ്പുറത്ത രണ്ട് കോടതികളുമാണ് അടച്ചത്. ഒന്നാം സെഷന്‍സ് കോടതി, മഞ്ചേരി ഫോറസ്റ്റ് കോടതി, സബ് കോടതി, മലപ്പുറം കുടുംബ കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതികളിലുമാണ് അഭിഭാഷകന് ജോലിക്ക് എത്തിയത്.
ഇവര്‍ക്കൊപ്പം ജോലി ചെയ്തവരോടും പ്രോസിക്യൂട്ടര്‍, പൊലീസുകാരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍മാത്രമേ ഇവിടെ പരിഗണിക്കു. കോടതിനടപടി ക്രമങ്ങള്‍ ഓണ്‍ലൈന്‍ ആക്കാനുള്ള പദ്ധതിയും ആലോചനയുണ്ട്.