കണ്ണൂർ : പാലത്തായി ബാലികാ പീഡനക്കേസ് അന്വേഷണ ചുമതലയില്‍ നിന്ന് ക്രെെംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ ഒഴിവാക്കുമെന്ന് ഉറപ്പായി. തിങ്കളാഴ്ചക്കകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാണ്ടാകുമെന്ന് സൂചന പുറത്തുവന്നു പ്രമാദമായ കേസിൽ അന്യോഷണഉദ്യോഗസ്ഥനെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം അന്യോഷണം വനിതാ ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്ന ആവിശ്യവും പരിഗണിക്കും
തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം ആവശ്യപ്പട്ടതു പ്രകാരം വനിതാ ഉദ്യോഗസ്ഥരെ പാലത്തായി കേസ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തും. നേരത്തെ കേസിലെ കുറ്റപത്രം കോടതി നിരസിച്ചിരുന്നു അതോടെ നിലവിലെ അന്യോഷണം തൃപ്തികരമെല്ലെന്ന കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു കാസര്‍കോട് ജില്ലാ പോലിസ് മേധാവി ഡി ശില്പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവെെഎസ്പി രേഷ്മ രമേശ് എന്നിവരുടെ പേരുകളാണ് പുതിയ അന്യോഷണ സംഘത്തിലേക്ക് പരിഗണിക്കുന്നത്
എന്നാല്‍, ഡി ശില്പയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. കാസര്‍കോട് ചുമതലയുടെ തിരക്കുകള്‍ക്കിടയില്‍ ശില്പക്ക് പാലത്തായി കേസ് അന്വേഷണത്തില്‍ എത്രത്തോളം ഇടപഴകാനാവുമെന്നതാണ് പ്രതിബന്ധം.
അന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയാലും എസ് ശ്രീജിത്ത് ക്രെെംബ്രാഞ്ച് ഐജിയായി തുടരുന്നത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പല കേന്ദ്രങ്ങളും പങ്കുവയ്ക്കുന്നു. ഈ സാഹചര്യത്തില്‍ ഡിജിപി ആര് ശ്രീലേഖക്ക് അന്വേഷണച്ചുമതല നല്‍കണമെന്ന ആവശ്യം ശക്തമാണ്. വി എം സുധീരനടക്കമുള്ളവര്‍ ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്