ഉപ്പള: കോവിഡ് ബാധിച്ച് മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു. കുടുംബസമേതം മംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന ഉപ്പള ബപ്പായിതൊട്ടിയിലെ മുഹമ്മദ് ഷഫീഖ് (52) ആണ് മരിച്ചത്.”മംഗളൂരുവില്‍ ബിസിനസ് നടത്തിവരികയായിരുന്നു. നാല് ദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മരിച്ചത്
ബപ്പായിത്തൊട്ടിയിലെ അബ്ദുല്‍ അസീസിന്റെയും അസ്മത്തുന്നിസയുടെയും മകനാണ്. ഭാര്യ: വഹീദ ബാനു. മക്കള്‍: മുഹമ്മദ് സൂഫിയാന്, മുഹമ്മദ് സഫ്വാന്, സുഹൈല ബാനു. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ, മുഹമ്മദ് അസ്ലം, അഫ്സല്, ജാവിദ്, നിസാം, ഫിര്‍ദൗസ് ബാനു.