കൊച്ചി: കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ. പൊതുബോധ താത്പര്യം നിലനിര്‍ത്തിയാണ് ഇന്ന് പല വിധികളും വരുന്നത്. എന്നാല്‍ അതിന് മാറ്റം വരേണ്ടതുണ്ടെന്നും സുപ്രീം കോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഹ്ന പറഞ്ഞു. അതേസമയം, തന്റെ കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. സ്വന്തം മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏത് വിധത്തിലും ചായുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും രഹ്ന വ്യക്തമാക്കി.
നഗ്നതപ്രദര്ശന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെതിന് പിന്നാലെ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു രഹ്ന.
സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുബോധതാത്പര്യം നിലനിര്‍ത്തിയാണ് ഇന്ന് പല വിധികളും വരുന്നത്. എന്നാല്‍ അതിന് മാറ്റം വരേണ്ടതുണ്ട്. സമൂഹത്തിലെ ഒരുവിഭാഗം ആള്‍ക്കാരെ മാത്രം തൃപ്തിപ്പെടുത്തിക്കൊണ്ട് മാത്രം നിയമത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല. നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. അത് നേടിയെടുക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ആവശ്യമാണ്.- രഹ്ന ഫാത്തിമ പറഞ്ഞു.
അതേസമയം, തന്റെ കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. സ്വന്തം മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ഏത് വിധത്തിലും ചായുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരു വ്യക്തിയെ ബലിയാടാക്കുന്നത് അവരുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ്. ഇതിനും മുന്‍പും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടല്ലോയെന്നും രഹ്ന പറഞ്ഞു.
രഹ്നക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമായ നയം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുവദിക്കരുതെന്നും സ്വന്തം കുട്ടിയെ വെച്ച് എന്തും ചെയ്യാമെന്ന നില വരരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇവരുടെ മുന്‍കാല ചെയ്തികള്‍കൂടി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
നഗ്നശരീരത്തില് കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചുവെന്നുമാണ് കേസ്. ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന കുറിപ്പോടെ തന്റെ നഗ്നശരീരത്തില് മക്കള്‍ ചിത്രം വരക്കുന്ന വീഡിയോ രഹ്ന യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് നേരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.വി.അരുണ്‍പ്രകാശ് നല്കിയ പരാതിയില്‍ തിരുവല്ല പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐ.ടി.ആക്ട്, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണിത്.