കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുറച്ചുദിവസമായി ഇവരുടെ ആരോഗ്യനില മോശമായിരുന്നു. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിൽ കഴിയുന്നത്.ഇവരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മറ്റുളളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ കൂടുകയാണ്.അതിനിടെ വിദേശത്തുനിന്നെത്തി മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങരംകുളം നന്നമുക്ക് സ്വദേശി അബൂബക്കർ എന്ന അമ്പത്തഞ്ചുകാരനാണ് മരിച്ചത്. 12ദിവസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാളുടെ സ്രവപരിശോധന ഇന്ന് നടത്തും.