തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് നീളുന്നു. സെക്രട്ടേറിയേറ്റിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ എന്‍.ഐ.എ. ആവശ്യപ്പെട്ടു.
ഇന്നു രാവിലെ എന്‍.ഐ.എ. ഉദ്യോഗസ്ഥന് സെക്രട്ടേറിയേറ്റിലെത്തി പൊതുഭരണ വിഭാഗത്തിലെ ഹൗസ് കീപ്പിങ് അഡീഷണല്‍ സെക്രട്ടറി പി.ഹണിയെ നേരില്‍ കണ്ടാണ് ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എത്ര ദിവസത്തെ ദൃശ്യങ്ങള്‍ വേണമെന്ന് എന്‍.ഐ.എ. ആവശ്യപ്പെട്ടിട്ടില്ല. തങ്ങള്‍ ആവശ്യപ്പെടുന്ന അത്രയും ദിവസത്തെ ദൃശ്യങ്ങള്‍ നല്‍കണമെന്നാണ് എന്‍.ഐ.എ ഉദ്യോഗസ്ഥന് നേരിട്ടെത്തി അറിയിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ നല്‍കാമെന്ന് പി. ഹണി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റില്‍ നിരവധി സി.സി.ടി.വി. ക്യാമറകളുണ്ട്. ഇത്തരം ക്യാമറകളുടെ കസ്റ്റോഡിയന്‍ എന്നത് പൊതുഭരണ വകുപ്പാണ്. ആ പൊതുഭരണ വകുപ്പിനോടാണ് എന്‍.ഐ.എ. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സരിത്തുമായി തിരുവനന്തപുരത്ത് എന്‍.ഐ.എ. തെളിവെടുപ്പ്;രഹസ്യമാക്കി എന്‍.ഐ.എ., തലസ്ഥാനത്ത് എത്തിയിട്ട് പോലീസ് പോലും അറിഞ്ഞില്ല, നാടകീയം തെളിവെടുപ്പ്സ്വര്ണക്കടത്ത്; എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി: കുരുക്ക് മുറുകുന്നുസ്വര്ണക്കടത്തു കേസിലെ ഭീകരവാദബന്ധം അന്വേഷിക്കണമെന്ന് എന്‍.ഐ.എയോട് പോലീസ്