തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്.
ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍.ഐ.എ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക, സാഹചര്യ തെളിവുകള്‍ എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്.
ശിവശങ്കറിന് സ്വര്‍ണക്കടത്ത് അറിയാമായിരുന്നുവെന്ന സൂചന നല്കുന്ന മൊഴിയാണ് കസ്റ്റംസിന്റെ പിടിയിലുള്ള സരിത്ത് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന പരിശോധനയില്‍ പല ഉന്നതര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തിയിരുന്നു.