തെരുവത്ത് ഗവ എൽ പി സ്കൂളിലേക്ക് നോട്ട്ബുക്കുകളും , മാസ്കും നൽകി
തളങ്കര: ആസ്ക്ക് കാരുണ്യ തെരുവത്ത് ഗവ എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുള്ള നോട്ട് ബുക്കുകളും, മാസ്ക്കുകളും ആസ്ക്ക് തളങ്കര മുൻ പ്രസിഡണ്ട് ഹബീബ് മാലിക്കും, ആസ്ക്ക് തളങ്കര എജുക്കേഷൻ സപ്പോർട്ട് കോർഡിനേറ്റർ അമീൻ മാസ്റ്റർ എന്നിവർ കാസർകോട് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നൈമുന്നിസയുടെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് മിസ്ട്രസ് അജിത എം വിയ്ക് കൈമാറി.
നിർധനരായ കുട്ടികൾ പഠിക്കുന്ന തെരുവത്ത് ഗവ എൽപി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആസ്ക്ക് തളങ്കരയുടെ കീഴിലുള്ള ആസ്ക്ക് കാരുണ്യയുടെ സഹായഹസ്തമായുള്ള നോട്ടുബുക്കുകളും , മാസ്കും വിതരണം ചെയ്തത്.
ആസ്ക്ക് തളങ്കര ഭാരവാഹികളായ ശിഹാബ് ഊദ്, അബ്ദുല്ല ഖാളിലൈൻ, ബഷീർ വെസ്റ്റ് ഹിൽ, ആച്ചു കറാമ, തെരുവത്ത് ഗവ എൽപി സ്കൂളിലെ അധ്യാപകരായ ഷാജു ജോസഫ്, ലത ടി കെ, രമ പി വി എന്നിവർ സംബന്ധിച്ചു.