യു എസ് എസ് സ്കോളർഷിപ്പ് നേടി നാടിന്നഭിമാനമായി ബെദിര പി ടി എം എ യു പി സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ.
കാസർകോട് :2019-2020 അധ്യയന വർഷത്തെ യു എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി നാടിന്നഭിമാനമായി മൂന്ന് വിദ്യാർത്ഥിനികൾ. ബെദിര പി ടി എം എ യു പി സ്കൂളിലെ വിദ്യാർഥിനികളായ നായന്മാർ മൂലയിലെ കെ എം അബ്ദുൽ റഹ്മാൻ -പി പി സുബൈദ ദമ്പതികളുടെ മകൾ കെ എ നഫീസത്ത് റിസ,ചാല റോഡിൽ ഹാരിസ് മൻസിൽ എ എം അബ്ദുൽ സലാം -സി എ സമീനയുടെയും മകൾ നഫീസത്ത് ഷാദിയ, ചാലയിലെ സി എ നൗഷാദ് -പി എ റഹീമ യുടെയും മകൾ സി എൻ നിബ ഫാത്തിമയുമാണ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. ഇവരെ നാട്ടുകാരും സന്നദ്ധ സംഘടനകളും അഭിനന്ദിച്ചു.