കള്ളാര്‍ പഞ്ചായത്തില്‍ രണ്ട് ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗണ്‍,രോഗവ്യാപനം തടയുക ലക്ഷ്യം ,കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി
രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ വ്യാഴായ്ചയും വെള്ളിയാഴ്ചയും സമ്പൂർണ ലോക്ഡൗണ്‍ ഏർപ്പെടുത്തി . പൂടംകല്ലില്‍ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കളക്ടറുടെ നിര്‍ദേശത്തെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണന്, പൊലീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗമാണ് തീരുമാനമെടുത്തത് . രോഗ വ്യാപനം തടയാനാണ് നടപടി
വ്യാപനം കൂടിയാല്‍ നിയന്ത്രണം ഇനിയും നീട്ടുമെന്നാണ് സൂചന. നിലവിൽ കോവിഡ് ബാധിച്ചിരിക്കുന്നത് 10, 11 വാര്‍ഡുകളിലുള്ളവര്‍ക്കാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ സ്രവ പരിശോധന വ്യാഴായ്ച്ച നടത്തും.