പാലത്തായി പീഡനക്കേസില്‍ തുടരന്വേഷണം,ഉത്തരവിട്ട് തലശ്ശേരി അഡിഷണല്‍ ജില്ലാകോടതി ,കുറ്റപത്രത്തിൽ പോരായ്മയുണ്ടെന്ന് കോടതി
കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ തലശ്ശേരി അഡിഷണല്‍ ജില്ലാകോടതി ഉത്തരവിട്ടു. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോരായ്മയുണ്ടെന്നു കാണിച്ച് പ്രോസിക്യൂഷന് നല്കിയ ഹര്‍ജിയിലാണ് വിധി ഏറെ വിവാദമായ കേസിൽ പോലീസ് അന്യോഷണം തൃപ്തികരമെല്ലെന്ന് ആരോപണം ഉയർന്നിരുന്നു പ്രതിയെ രക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് കോടതിയിടപെടൽ ഉണ്ടായത് പോലീസിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്