തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറത്ത് മരിച്ച യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇർഷദലി(29) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 52 ആയി.ഇന്നലെമാത്രം ഏഴുകൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.ഇടുക്കി സ്വദേശി നാരായണൻ, ആലുവ മാറമ്പിളളി കുന്നത്തുകര സ്വദേശി ബീവാത്തു (63). കാസർകോട് അണങ്കൂർ സ്വദേശി ഖൈറുന്നീസ് (48), കോഴിക്കോട് പളളിക്കണ്ടി പി.കെ. കോയട്ടി (57), കരുനാഗപ്പളളി കുലശേഖരപുരം റഹിയാനത്ത് (55),കൊല്ലം പൂതക്കുളം സ്വദേശി രാധാകൃഷ്ണൻ(56) , കണ്ണൂർ തൃപ്പങ്ങോട്ടൂർ സദാനന്ദൻ (50) എന്നിവരുടെ മരണമാണ് ഇന്നലെ റിപ്പോർട്ടുചെയ്തത്.