കാസര്‍കോട് പോക്സോ കേസ്; തെളിവെടുപ്പിനിടെ പ്രതി കടലില്‍ ചാടി, തിരച്ചില്‍ തുടരുന്നു
കാസര്‍കോട്: കീഴൂരില്‍ പോക്സോ കേസ് പ്രതി തെളിവെടുപ്പിനിടെ കടലില്‍ ചാടി. കാസര്‍കോട് സ്വദേശി മഹേഷാണ് കൈവിലങ്ങോടെ കടലില്‍ ചാടിയത്.
അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നാണ് മഹേഷിനെതിരായ കേസ്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കസബ കടപ്പുറത്ത് ഉപേക്ഷിച്ചുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഈ മൊബൈല്‍ കണ്ടെടുക്കുന്നതിനാണ് പ്രതിയെ കടപ്പുറത്ത് എത്തിച്ചത്. തെിനിടെയാണ് ഇയാള്‍ പോലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ ചാടിയത്.
പ്രതിക്കായി കോസ്റ്റല്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. കടല്‍ പ്രക്ഷുബ്ദമായിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.