സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ്, 528 പേർക്ക് സമ്പർക്കത്തിലൂടെ, തുടരുന്ന ആശങ്ക
കീം പരീക്ഷയ്ക്ക് കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തിയ വിദ്യാർത്ഥികൾക്ക് രോഗമുണ്ടായതിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ആശുപത്രികളിലടക്കം രോഗവ്യാപനമുണ്ടാകുന്നതും കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്. 54 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നതാണ്.
കീം പരീക്ഷയ്ക്ക് കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തിയ വിദ്യാർത്ഥികൾക്ക് രോഗമുണ്ടായതിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ആശുപത്രികളിലടക്കം രോഗവ്യാപനമുണ്ടാകുന്നതും കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.
ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ ഇന്ന് (ജൂലൈ 21) 40 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (മൂന്ന് പേര് ആരോഗ്യ പ്രവര്‍ത്തകര്‍, ഉറവിടം അറിയാത്ത മൂന്ന് കേസുകള്‍), രണ്ട് പേര് വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കര്‍ണ്ണടകയില്‍ നിന്നെത്തിയതുമാണെന്ന് ഡി എംഓ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം
കാസര്‍കോട് നഗരസഭയിലെ 46, 42, 23, 20, 28, 61, 26 വയസുള്ള പുരുഷന്മാര് (പ്രഥമിക സമ്പര്‍ക്കം)
മധുര് പഞ്ചായത്തിലെ 26 വയസുള്ള സ്ത്രീ (ആരോഗ്യ പ്രവര്‍ത്തക), 51 കാരന് (പ്രഥമിക സമ്പര്‍ക്കം)
ചെങ്കള പഞ്ചായത്തിലെ 15 വയസുള്ള ആണ്‍കുട്ടി, 19 കാരന്, 15 വയസുള്ള പെണ്‍കുട്ടി, 50, 20 വയസുള്ള സ്ത്രീകള്‍, 60 കാരന് (ഒരേ കുടുബം), 40,28 വയസുള്ള സ്ത്രീകള്‍, 15 വയസുള്ള പെണ്‍കുട്ടി ( ഒരേ കുടുംബം)
കുമ്പള പഞ്ചായത്തിലെ 38 കാരി (ആരോഗ്യ പ്രവര്‍ത്തക), 36, 17 വയസുള്ള സ്ത്രീകള്‍, 14, 6, ഒന്നരവയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 64, 31 വയസുള്ള പുരുഷന്മാര് (പ്രാഥമിക സമ്പര്‍ക്കം), ഏഴ്, രണ്ട് വയസുള്ള പെണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 21, 29 വയസുള്ള പുരുഷന്മാര് (പ്രാഥമികം), 23 കാരി (ആരോഗ്യപ്രവര്‍ത്തക)
മടിക്കൈ പഞ്ചായത്തിലെ 25 കാരി (പ്രാഥമിക സമ്പര്‍ക്കം)
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 21 കാരന് (ഉറവിടം ലഭ്യമല്ല)
നീലേശ്വരം നഗരസഭയിലെ 75 കാരന് ( ഉറവിടം ലഭ്യമല്ല), 35 കാരന് (ഉറവിടം ലഭ്യമല്ല)
വിദേശം
ജൂലെ 10 ന് സൗദിയില്‍ നിന്ന് വന്ന കുമ്പള പഞ്ചായത്തിലെ 39 കാരന്, ജൂലൈ അഞ്ചിന് സൗദിയില്‍ നിന്ന് വന്ന 33 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി
ഇതര സംസ്ഥാനം
ജൂലൈ രണ്ടിന് കര്‍ണ്ണാടകയില്‍ നിന്ന് വന്ന 25 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി
ജില്ലയില്‍ 5109 പേര് നിരീക്ഷണത്തില്‍
കോവിഡ്-19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ 5109 പേര് നിരീക്ഷണത്തില്‍.ഇതില്‍ വീടുകളില്‍ 4250 പേരും സ്ഥാപന നിരീക്ഷണത്തില്‍ 859 പേരുമാണ് ഉള്ളത്.സെന്റിനെന്റല്‍ സര്‍വ്വേ അടക്കം പുതുതായി 435 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.670 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.ഇന്നലെ(ജൂലൈ 21)396 പേര് കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു . പുതുതായി 320 പേരെ ആശുപത്രിയിലും കോവിഡ് കെയര്‍ സെന്ററുകളിലും പ്രവേശിപ്പിച്ചു.
* ജില്ലയില്‍ ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവ്
ഇന്ന് (ജൂലൈ 21) ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍
ജൂലൈ 10 ന് പോസിറ്റീവായ ചെങ്കള പഞ്ചായത്തിലെ 20,25 വയസുള്ള സ്ത്രീകള്‍, കാസര്‍കോട് നഗരസഭയിലെ 41 കാരി, മുളിയാര്‍ പഞ്ചായത്തിലെ 35 കാരന് (എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെ), കുംബഡാജെ പഞ്ചായത്തിലെ 25 കാരി (വിദേശം)
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയത്
ജൂലൈ 5 ന് പോസിറ്റീവായ വോര്‍ക്കാടി പഞ്ചായത്തിലെ 13 വയസുള്ള ആണ്‍കുട്ടി (സമ്പര്‍ക്കം)
https://www.facebook.com/PinarayiVijayan/videos/596648984370227