ഉണ്ണിത്താന്റെ പ്രചാരണ ബോര്‍ഡുകളുടെ പണം നല്‍കിയില്ല; പരാതിയുമായി പ്രസ് ഉടമ
കാഞ്ഞങ്ങാട് : രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ ലോങ് മാര്‍ച്ച് പ്രചാരണ ബോര്‍ഡുകള്‍ ഉണ്ടാക്കിയസ്ഥാപനത്തിന് പണം നല്‍കിയില്ലെന്ന് പരാതി. 90,000 രൂപ തരാനുണ്ടെന്ന് കാണിച്ചാണ് ഡിസിസി പ്രസിഡന്റ്ഹക്കീം കുന്നില്‍, കെപിസി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ക്ക് കാഞ്ഞങ്ങാട്ട് ഐ മാക്സ് പ്രിന്റ് ഹൗസ് ഉടമ പരാതി നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫ് മാത്യു മുഖേനയാണ് ഉണ്ണിത്താന്റ കൂറ്റന്‍ ചിത്രങ്ങള്‍ സഹിതമുള്ള ബോര്‍ഡുകള്‍ നാടുനീളെ സ്ഥാപിച്ചത്. 1,10,000 രൂപ നല്‍കേണ്ട സ്ഥാനത്ത് 20,000 രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. ബാക്കി തുക ചോദിച്ചപ്പോള്‍ എംപിയില്‍ നിന്ന് കിട്ടിയില്ലെന്ന് നോയല്‍ പറഞ്ഞു. നോയലുമായി നടത്തിയ ഇടപാടിന് താന്‍ ഉത്തരവാദിയല്ലെന്ന് എംപിയും കൈമലര്‍ത്തിയെന്നാണ് പരാതി. തുക നോയലിനെ ഏല്പിച്ചിട്ടുണ്ടെന്നും ഉണ്ണിത്താന് പറയുന്നു. പരാതിയില്‍ പറയുന്നു. പണം വാങ്ങിതന്നില്ലെങ്കില് നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.