മന്ത്രിയുടെ പി.എക്ക് കോവിഡ് , ബന്ധുക്കളും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കാഞ്ഞങ്ങാട്: സംസ്ഥാന മന്ത്രിസഭയിലെ അംഗത്തിെന്റ പി.എക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ പി.എ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കാരണത്താല്‍ തിരുവനന്തപുരത്തേക്ക് പോയിട്ടില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്ന ബന്ധുവിന് കോവിഡ് പോസിറ്റീവാണ്. അദ്ദേഹത്തിെന്റ ബന്ധുവെന്ന നിലയില്‍ പി.എ പലതവണ രോഗിയുമായി ബന്ധപ്പെട്ടിരുന്നു. ഇൗ സമ്ബര്‍ക്കമാണ് രോഗകാരണമെന്ന് പറയുന്നു. ബന്ധുക്കളും നിരീക്ഷണത്തില്‍ പ്രവേശിച്ചു.