ജനിച്ചത് പെണ്‍കുഞ്ഞ് ; മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി, വിവരം അറിഞ്ഞ് ഹൃദയാഘാതത്തില്‍ ഭാര്യയും മരിച്ചു
ത്രിപുര :ഭാര്യ പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വിവരം അറിഞ്ഞ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ദക്ഷിണ ത്രിപുരയിലെ ഗൗതംനഗറിലാണ് സംഭവം.
ഭാര്യ സുപ്രിയ ദാസ് പെണ്‍കുട്ടിയെ പ്രസവിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് പ്രാണ്‍ ഗോബിന്ദ് ദാസ് ഞായറാഴ്ചയാണ് തീകൊളുത്തി ജീവനൊടുക്കിയത്. ഇയാള്‍ പ്രതീക്ഷിച്ചിരുന്നത് ആണ്‍കുട്ടിയെയാണ്.
എന്നാല്‍ പെണ്‍കുഞ്ഞ് പിറന്നതില്‍ ഇയാള്‍ ഭാര്യയോട് നിരന്തരം കലഹിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ ആത്മഹത്യയുടെ വിവരം അറിഞ്ഞ് മനസ്സ് തകര്‍ന്ന സുപ്രിയ, ഭര്‍തൃമാതാവിന്റെ ശകാരവും കേട്ടതോടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഇതേത്തുടര്‍ന്ന് യുവതിക്ക് ഹൃദയാഘാതമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. പെണ്‍കുഞ്ഞ് പിറന്നതിനെച്ചൊല്ലി വീട്ടില്‍ നിരന്തരം ബഹളം ഉണ്ടായിരുന്നതായി നാട്ടുകാരും വെളിപ്പെടുത്തി. പെണ്‍കുട്ടി ജനിച്ചത് കുടുംബത്തിന് ദുശ്ശകുനമാണെന്നാണ് സുപ്രിയയുടെ ഭര്‍തൃമാതാവ് പറയുന്നത്.