കുമ്പള പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ കടകള്‍ ഉള്‍പ്പടെ അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു.
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ സമ്ബര്‍ക്ക രോഗികള്‍ കൂടുതലുള്ള കുമ്ബള പഞ്ചായത്തിലെ മൊഗ്രാല്‍ (വാര്‍ഡ് 18), കുമ്ബോല്‍ (വാര്‍ഡ് 1) എന്നിവ അടുത്ത ഏഴു ദിവസത്തേക്ക് കടകള്‍ ഉള്‍പ്പടെ പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടത്ത് അതേസമയം അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ വൈറസ് നിര്‍വ്യാപനത്തിനുള്ള ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. ഇവിടെ ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ അനുവദിക്കില്ല. ബസില്‍ ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. പ്രദേശം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.