കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ മലഞ്ചരക്ക് വ്യാപാരി ചെട്ടുംകുഴിയിലെ എ.എം.മുസ്തഫ (60)അന്തരിച്ചു.വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് സമീപത്തെ എ.എം. ട്രേഡേഴ്സ് ഉടമയാണ്. നെല്ലിക്കുന്ന് സ്വദേശിയാണ്. ദീര്‍ഘകാലം സി.ടി.എം. കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്. കച്ചവടത്തിൽ നീതിമാനും സത്യസന്ധനായ വ്യാപാരി എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏവർക്കും പ്രിയങ്കരനായിരുന്നു എം എം മുസ്തഫ, കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് അംഗമായിരുന്നു. ഉളിയത്തടുക്കക്ക് സമീപം ഭിന്ന ശേഷിക്കാരുടെ വിദ്യാലയമായ പ്രഗതി സ്കൂൾ മുസ്തഫയും മുൻ നഗര സഭാ ചെയർമാൻ എസ് ജെ പ്രസാദും ചേർന്നാണ് സ്ഥാപിച്ചത്. വലിയൊരു സുഹൃദ്വലയത്തിന്റെ ഉടമയും ധര്‍മ്മിഷ്ഠനുമായ എ.എം. മുസ്തഫയുടെ അന്ത്യം ചെട്ടുംകുഴിയിലെ വീട്ടില്‍ വെച്ചായിരുന്നു. കാസര്‍കോട് നടക്കുന്ന സാംസ്കാരിക പരിപാടികള്‍ക്കടക്കം എ.എം. മുസ്തഫയുടെ സഹായം വലിയ മുതല്‍ക്കൂട്ടായിരുന്നു. ലാളിത്യവും കാരുണ്യവും കൊണ്ട് ഏറെ ശ്രദ്ധേയനായിരുന്നു.
കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലങ്കിലും നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സ തേടിയിരുന്നു , ഇന്നലെ പകല്‍ ജോലിക്കാര്‍ക്കൊപ്പം വീടിനോട് ചേര്‍ന്നുള്ള ഗോഡൗണില്‍ അദ്ദേഹം ഏറെ നേരം ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. രാത്രി ഇശാ നിസ്കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ ഡോക്ടറെ വീട്ടില്‍ വിളിച്ചു വരുത്തി പരിശോധിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: അവ്വാബി. മക്കള്‍: ഷരീഫ്(അബുദാബി), ഫാത്തിമത്ത് ഷമീദ, ഷഫീറ, ഷബീന, ഷഹനാസ്. മരുമക്കള്‍: ഹനീഫ, ഷംസുദ്ദീന്, നിസാര്‍, റഫീഖ്, സമീന. മയ്യത്ത് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മുസ്തഫയുടെ നിര്യാണത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യും കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറിയേറ്റും അനുശോചിച്ചു