പുത്തിഗെ പുഴയിൽ വഴുതിവീണ അശോക ആചാരിയുടെ മൃതദേഹം കണ്ടെത്തി ,രക്ഷാ പ്രവർത്തനത്തിനിറങ്ങിയ മജീദിനും ഷാഹുൽ ഹമീദിനും ദുഃഖമടക്കാനാകുന്നില്ല
കുമ്പള :മലങ്കര തോണിക്കടവ് പുത്തിഗെ പുഴയിൽ വഴുതിവീണു ഒഴുക്കിൽപ്പെട്ട് കാണാതായ അശോക ആചാരിയുടെ മൃതദേഹം കണ്ടെത്തി. പുത്തിഗെ പുഴയിലെ പാലത്തിനു സമീപത്തുവച്ചാണ് മൃതദേഹം ഫയർഫോഴ്സ് കണ്ടെത്തിയത്. ഇന്ന് 12 മണിയോടെ പുത്തിഗെ പുഴയ്ക്ക് സമീപം മീൻ പിടിക്കാനായി എത്തിയ അശോക ആചാരി കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. പുഴയിൽ വേണ അശോക് ആശാരിയെ കണ്ടെത്താൻ കാസർകോടുള്ള ഫയർഫോഴ്സ് സംഘം കുതിച്ചെത്തി എങ്കിലും നാലേകാൽ ഓടുകൂടി മൃതദേഹം
കണ്ടെത്തുകയായിരുന്നു.
മാസ് മലങ്കര ക്ലബ് പ്രവർത്തകരായ മജീദ്, ഷാഹുൽഹമീദ് തുടങ്ങിയവർ ഫയർഫോഴ്സിനൊപ്പം 4 മണിക്കൂറോളം പുഴയിലിറങ്ങി തിരച്ചിലിൽ സജീവമായി പങ്കെടുത്തിരുന്നു.