കാസര്‍കോട്: നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പെണ്‍കുട്ടിയും മാതാവിന്റെ ബന്ധുക്കളും നല്കിയ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ പിതാവും അയല്‍വാസികളായ ചിലരും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രവേശിക്കപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രണ്ടുവര്‍ഷമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായിരുന്നു. എത്രപേരെ ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയില്ല.