ജീവനക്കാരന് കൊവിഡ്; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചു; എ.എ റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസ് അടച്ചു. പ്രഥമ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന് സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുന്നുകുഴയിലുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം മുതല്‍ തന്നെ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഓഫിസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.