കോവിഡ് പേടിച്ച് ബന്ധുക്കള്‍ പോലും സഹായിച്ചില്ല, ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ച് സ്ത്രീ
ബെംഗളൂരു: ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിക്കാനായി ഉന്തുവണ്ടിയില്‍ തളളിക്കൊണ്ട് പോകുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ബുധനാഴ്ച മരിച്ച ചെരുപ്പുകുത്തിയായ സദാശിവ് ഹിരട്ടി(55)യുടെ മൃതദേഹമാണ് ഭാര്യ ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ചത്. കോവിഡ് ബാധ മൂലമാണ് ഇയാള്‍ മരിച്ചതെന്ന് സംശയമുള്ളതിനാല്‍ ബന്ധുക്കളും അയല്‍വാസികളുമടക്കം ആരും സഹായിക്കാനെത്തിയില്ല.
ബെല്‍ഗാം ജില്ലയിലെ അഥാനിയിലാണ് സംഭവം. താനും രണ്ടു മക്കളും ചേര്‍ന്ന് ഉന്തുവണ്ടിയില്‍ തളളിയാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോയതെന്നും സ്ത്രീ പറഞ്ഞു.
ഭാര്യയും മക്കളും സമീപഗ്രാമത്തിലെ ബന്ധുവീട്ടില്‍പ്പോയ സമയത്താണ് സദാശിവ് മരിച്ചത്. ഇവര്‍ പിറ്റേദിവസം തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്തു പ്രവേശിച്ചപ്പോള്‍ സദാശിവ് കസേരയില്‍ മരിച്ചിരിക്കുന്നതാണ് കണ്ടത്. ഇതോടെ കോവിഡാണ് മരണകാരണമെന്നു സംശയിച്ച് അയല്‍വാസികളും ബന്ധുക്കളും സ്വന്തം വീടുകളിലേക്കു മടങ്ങി.
സദാശിവിന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
#WATCH Karnataka: Body of a man was carried on a cart by his family, for last rites, in Belagavi's Athani Taluk after they allegedly received no help from anyone. They allegedly received no help from others following a suspicion that the deceased was COVID-19 positive. (17.07) pic.twitter.com/eRkeBDSB4v
— ANI (@ANI) July 18, 2020