ആലപ്പുഴയില്‍ കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിൽ വീണു; സഹോദരങ്ങൾ മരിച്ചു
അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ആലപ്പുഴ: ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി സ്വദേശികളായ മിഥുൻ ( 21 ) നിമൽ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന കാർ വെട്ടി പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.