കാസര്‍കോട് : കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടുവീടാന്തരം കയറി കച്ചവടം നടത്തുന്നത് അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ബാബു അറിയിച്ചു. കയ്യുറ, മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കേണ്ടതുമാണ്. കോവിഡ് രോഗ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും വില്പന നടത്താന്‍ പാടില്ല. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിനെ അറിയിക്കേണ്ടതാണ്.