കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം ഗുരുതരമാവുന്ന സാഹചര്യത്തില്‍ ഈ മാസം 19,20 തിയ്യതികളില്‍ തൃക്കണ്ണാട് വാവുബലി തര്‍പ്പണം ആചരിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. കോവിഡ് മഹാമാരി ജില്ലയില്‍ പ്രതിസന്ധി തീര്‍ക്കുന്ന വേളയില്‍ നിയന്ത്രണങ്ങളോട് പൊതുസമൂഹം പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു