കൊല്ലം; ക്വാറന്റീനില്‍ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം കരുനാഗപ്പള്ളി, പടനായര്‍കുളങ്ങര വടക്ക്, ഖൈരി നിവാസില്‍ അല്ഷാനി സലിം (30) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 28ന് ഗള്‍ഫില്‍ നിന്നും വന്ന ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ബന്ധുക്കള്‍ ഭക്ഷണവുമായെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്.
ഭാര്യ: ഫര്‍സാന , മകള്‍: അഫ്റിന്‍ ഫാത്തിമ