നവി മുംബൈ: കൊവിഡ് ക്വാറന്റീന് കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല. മഹാരാഷ്ട്രയിലെ പന്‍വേലില്‍ ക്വാറന്റീന് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ അതേ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസി ബലാത്സംഗം ചെയ്തു. പനവേല്‍ സിറ്റി മുന്‍സിപ്പല്‍ കോര്പറേഷന് നടത്തുന്ന ക്വാറന്റീന് കേന്ദ്രത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.
ക്വാറന്റീന് കേന്ദ്രത്തില്‍ സഹോദരനെ കാണാനെത്തിയ യുവാവ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തനിക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് കേന്ദ്രത്തില്‍ വന്ന് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ജൂലായ് 13ന് മാള്‍ഡയിലെ ന്യൂ ഭൂമിക പാര്‍ക്കിലെ ക്വാറന്റീല്‍ കേന്ദ്രത്തിലും യുവതിക്കു നേരെ അതിക്രമം നടന്നിരുന്നു. ബിഎംസിയിലെ കരാര്‍ ജീവനക്കാരനായ അമിത് താക്കറെയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.