കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജൂവലറിയുടമയെ ഇന്ന് ചോദ്യം ചെയ്യും. മലബാറിലെ പ്രധാന സ്വര്‍ണ വ്യാപാരമേഖലയായ കൊടുവള്ളിയിലെ ജൂവലറികള്‍ കേന്ദ്രീകരിച്ചും ഉടന്‍ റെയ്ഡ് ഉണ്ടാകുമെന്നാണ് വിവരം. കൊടുവള്ളി സ്വദേശിയായ ജൂവലറി ഉടമയ്ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. ഇയാളാണ് സ്വര്‍ണം ഉരുക്കി ആഭരണങ്ങളാക്കി മാറ്റാന്‍ സഹായം നല്‍കുന്നത്. നടുവണ്ണൂര്‍ സ്വദേശിയായ ഒരാള്‍ ഇതിന്റെ ഇടനിലക്കാരനായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.
അതേസമയം ഇന്നലെ ആത്മഹത്യ ശ്രമം നടത്തിയ കോണ്‍സല്‍ ജനറലിന്റെ ഗണ്മാന് ജയഘോഷ് അപകടനില തരണം ചെയ്തു. കയ്യില്‍ രണ്ട് മുറിവുകളുണ്ട്. ഇതില്‍ ഒരു മുറിവ് ആഴത്തിലുള്ളതാണ്. ബ്ളേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞത് നുണയാണെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ജയഘോഷിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്