കോഴിക്കോട്: സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് ചോദ്യങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പന്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജോപ്പന് ചോദ്യങ്ങളുയര്‍ത്തിയിരിക്കുന്നത്. സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്ന് തന്നെയും തന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത് എന്തിനായിരുന്നുവെന്ന് ജോപ്പന് ചോദിച്ചു. ഇപ്പോള്‍ ഒരു കേസ് അങ്ങേക്ക് നേരെ വന്നപ്പോള്‍ അങ്ങേക്ക് വേദനിച്ചു അല്ലേ എന്നും ജോപ്പന് ചോദിക്കുന്നു.
സോളാര്‍ കേസ് ഉണ്ടായി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും തന്നെയും കുടുംബത്തെയും ഇപ്പോഴും നിങ്ങള്‍ പിന്തുടരുകയാണല്ലോയെന്നും ജോപ്പന് ചോദിക്കുന്നു. ഒരു സ്ത്രീയെ ഫോണ്‍ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാന്‍ ചെയ്തെന്ന് പറയുന്ന കുറ്റം. അതിന്റെ പേരില്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആര്‍ക്ക് മാറ്റാന്‍ കഴിയും സര്?- ജോപ്പന് ചോദിക്കുന്നു.
ടെന്നി ജോപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹുമാനപെട്ട സ്പീക്കര്‍ സര്, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ച് ആക്ഷേപിച്ചത്? ഇപ്പോള്‍ ഒരു കേസ് വന്നപ്പോള്‍ അത് അങ്ങേക്ക് നേരെ വന്നപ്പോള്‍ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല )ഇതാണ് സര് എല്ലാവരുടെയും കാര്യം. ഒരു സ്ത്രീയെ ഫോണ്‍ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാന്‍ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിന്റെ പേരില്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആര്‍ക്ക് മാറ്റാന്‍ കഴിയും സര്? @ ഇനി കേസിലേക്ക് വരാം. അങ്ങ് ഉള്‍പ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്. @ 2013 ജൂണ്‍ 10ന് സോളാര്‍ കേസ് വരുന്നു. ജൂണ്‍ 13 ന് ഞാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിന് എന്റെ രാജിക്കത്തു ഞാന്‍ കൊടുക്കുന്നു. ജൂണ്‍ 15നു എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. (ആര്‍ക്കെങ്കിലും സംശയം ഉണ്ടങ്കില്‍ പൊതു ഭരണ വകുപ്പില്‍ അതിന്റ കോപ്പി കിട്ടും ) അന്ന് മുതല്‍ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്റെ കുടുംബവും അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാന്‍ ജയിലില്‍ കിടന്നപ്പോഴും എന്നെ സഹായിക്കാന്‍ ഒരു പാര്ട്ടിക്കാരനെയും ഞാന്‍ കണ്ടില്ല എന്റെ കുടുംബം അല്ലാതെ.
ഞാന്‍ ഈ എഴുതുന്നത് 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങള്‍ ഇപ്പോഴും?
കോടതിയില്‍ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതല്‍ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങള്‍ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ.
https://www.facebook.com/tenny.joppan.7/posts/651265138800137