പൗരത്വ പ്രക്ഷോഭത്തിനിടെ ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടന്ന കലാപത്തിന് പിന്നില്‍ അമിത് ഷായും ആദിത്യനാഥും ,ന്യൂനപക്ഷ കമ്മീഷന്.
ഡൽഹി: പൗരത്വ പ്രക്ഷോഭത്തിനിടെ ഡൽഹിയിൽ ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന കലാപത്തിന് പിന്നിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉൾപ്പെടുന്ന ബി.ജെ.പി നേതാക്കളെന്ന് ന്യൂനപക്ഷ കമ്മീഷൻ. കലാപത്തിന് മുമ്പുതന്നെ പ്രസംഗങ്ങളിലൂടെ യോഗിയും ഷായും ഉൾപ്പടെയുള്ളവർ സാമുദായിക വികാരം ആളിക്കത്തിച്ചിരുന്നു.
പൊലീസ് കലാപത്തിൽ പങ്കാളികളാവുകയൊ ചിലയിടങ്ങളിൽ കുറ്റകരമായ മൗനം പാലിക്കുകയൊ ചെയ്തു. കലാപാനന്തരം കുറ്റം ആരോപിക്കപ്പെട്ടവരേക്കാൾ കൂടുതൽ ഇരകളാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി അഭിഭാഷകനായ ഷംഷാദിെൻറ നേതൃത്വത്തിലുള്ള വിവിര ശേഖരണ കമ്മിറ്റി റിപ്പോർട്ട് ഡൽഹി മന്ത്രിസഭക്കും ലഫ്റ്റനൻറ് ഗവർണ്ണർക്കും സമർപ്പിച്ചു.
കമ്മീഷൻ റിപ്പോർട്ടിൽ കുറ്റം ആരേപിക്കപ്പെട്ടവരിൽ പ്രധാനി മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കപിൽ മിശ്രയാണ്. കഴിഞ്ഞതവണ നടന്ന നിയസഭ തെരഞ്ഞെടുപ്പിൽ ഇയാൾ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി 23ന് കപിൽ മിശ്ര മൗജ് പൂരിൽ നടത്തിയ പൊതു പ്രസംഗമാണ് കലാപത്തിന് വഴിമരുന്നിട്ടത്. ഡൽഹി തെരഞ്ഞെടുപ്പാണ് കലാപത്തിന് കളമൊരുക്കിയത്.
തെരഞ്ഞെടുപ്പ് ക്യാമ്പയിെൻറ ഭാഗമായി അമിത് ഷാ, യോഗി ആദിത്യനാഥ്, കപിൽ മിശ്ര, ഗിരിരാജ് സിംഗ്, അനുരാഗ് താക്കൂർ, എം.പിമാരായ പർവേശ് വർമ, തേജസ്വി യാദവ് എന്നിവർ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗങ്ങൾ നടത്തി. നോർത്ത് ഇൗസ്റ്റ് ഡൽഹിയിൽ നിന്നായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. പരസ്യമായ ഭീഷണികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും കലർന്ന പ്രസംഗങ്ങൾക്ക് ശേഷമായിരുന്നു ഇത്.
‘ബി.ജെ.പി സ്ഥാനാർഥികൾക്കുള്ള ഒാരോ വോട്ടും ഷഹീൻബാഗുപോലുള്ള സംഭവങ്ങൾ ഇല്ലാതാക്കും’-ജനുവരി 27ന് നടത്തിയ ഒരു പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു. ഫെബ്രുവരി രണ്ടിന് യോഗി ആദിത്യനാഥും വിഷംവമിപ്പിക്കുന്ന പ്രസംഗം നടത്തി. ‘ഷഹീൻ ബാഗിലെ കലാപകാരികളെ അഹായിക്കുകയാണ് കെജ്രിവാൾ. ഇപ്പോ നടക്കുന്നത് ആർട്ടിക്ൾ 370 എടുത്തുകളഞ്ഞതിനും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനും എതിരായ പ്രതിഷേധമാണ്’-യോഗി പറഞ്ഞു. . ഇൗ സംഭവങ്ങൾ കലാപങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ട് പറയുന്നു.