കോഴിക്കോട്: എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും, സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്ക്കുവാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനത്തിന് പിന്തുണയുമായി മുസ്ലീം ലീഗും രംഗത്ത് വന്നു.
എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തതോടെ പ്രതിപക്ഷ നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ പറഞ്ഞു. സ്വപന സുരേഷിന് ഫ്ളാറ്റ് എടുത്ത് നല്കിയ ഐടി വകുപ്പിലെ അരുണിനെ മുഖ്യമന്ത്രിക്ക് അറിയില്ലേ? ഐടി വകുപ്പിലെ എല്ലാ നിയമനങ്ങളും കരാറുകളും അന്വേഷിക്കണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന്റെ തലവന്‍ സര്‍ക്കാറിന്റെ ഏതൊക്കെ കമ്ബനികളില്‍ ഡയറക്ടറാണെന്ന് അന്വേഷിക്കണം എന്നും എം.കെ. മുനീര്‍ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമ്ബോള്‍ അതിനെ വഴിതിരിച്ച് വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. വാശിയും വൈരാഗ്യവും തീര്ക്കാര് സര്‍ക്കാര്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ പോലും മാറ്റം വരുത്തുന്നുവെന്നും എംകെ മുനീര്‍ ആരോപിച്ചു.