റിയാദ് : സൗദി അറേബ്യയില്‍ 2,613 പുതി കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 245,851 ആയി ഉയര്‍ന്നു. ഇന്ന് 37 പേര് കോവിഡ് ബാധിച്ച് മരിച്ചതായും 3,539 പേര് രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,407 ആയി. അതേസമയം രോഗമുക്തരുടെ എണ്ണം 191,161 ആയതായും രാജ്യത്ത് 52,283 സജീവ കേസുകളുണ്ടെന്നും ഇതില്‍ 2,188 എണ്ണം ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.