ജില്ലയിൽ 32 പേരിൽ 22 പേർക്ക് രോഗം സമ്പർക്കം മൂലം .
കാസർകോട് : ജില്ലയില്‍ ഇന്ന് ജൂലൈ 17 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര് വിദേശത്ത് നിന്നെത്തിയവരും, മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ഒരാളുടെ ഉറവിടം ലഭ്യമായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
സമ്പര്‍ക്കം
മഞ്ചേശ്വരം പഞ്ചായത്തിലെ 39 വയസുകാരന് (ഉറവിടം ലഭ്യമല്ല), 27, 24 വയസുള്ള പുരുഷന്മാര്
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുകാരി ( പ്രാഥമിക സമ്പര്‍ക്കം)
കുമ്പള പഞ്ചായത്തിലെ 43 വയസുകാരി ( ആരോഗ്യ പ്രവര്‍ത്തക), 36 കാരന്
ചെങ്കള പഞ്ചായത്തിലെ 45, 30,21 , 38,30 വയസുള്ള പുരുഷന്മാര്, 34,55 വയസുള്ള സ്ത്രീകള്‍ വയസുകാരി, രണ്ട് വയസ്, ഏഴ് വയസ്, മൂന്ന് വയസ്, അഞ്ച് വയസുള്ള കുട്ടികള്‍
ചെമ്മനാട് പഞ്ചായത്തിലെ 28 വയസുള്ള സ്ത്രീ, 26 വയസുകാരന്, 11, 14, 5 വയസുള്ള കുട്ടികള്‍
കാറുഡുക്ക പഞ്ചായത്തിലെ 38 കാരി, 44 വയസുകാരന്
വിദേശം
ജൂലൈ 7 ന് കുവൈത്തില്‍ നിന്ന് വന്ന പിലിക്കോട് പഞ്ചായത്തിലെ 45 കാരന്, ജൂണ്‍ 17 ന് ശ്രീലങ്കയില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 27 വയസുകാരന്, ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭയിലെ 29 വയസുകാരന്, ജൂലൈ ഒന്നിന് സൗദിയില്‍ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 35 വയസുകാരന്, ജൂലൈ 6 ന് ഖത്തറില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 29 കാരന്
ഇതര സംസ്ഥാനം
ജൂലൈ 10 ന് വന്ന കുമ്പള പഞ്ചായത്തിലെ 25 കാരന്, ജൂലൈ 7 ന് വന്ന കുമ്പള പഞ്ചായത്തിലെ 23 കാരന്, (എല്ലാവരും ബംഗളൂരുവില്‍ നിന്ന് വന്നവര്‍), ജൂണ്‍ 27 ന് വന്ന 69 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് (മംഗളൂരു)
10 പേര്‍ക്ക് കോവിഡ് നെഗറ്റീവ്
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍:
ജൂണ്‍ 13 ന് പോസിറ്റീവായ 62 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂലൈ 7 ന് പോസിറ്റീവായ 39 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് പോസിറ്റീവായ 35 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂലൈ നാലിന് പോസിറ്റീവായ 59,52 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്‍, 54 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂലൈ 5 ന് പോസിറ്റീവായ 64വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25 ന് പോസിറ്റീവായ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ 27 ന് പോസിറ്റീവായ 27 വയസുള്ള കാഞ്ഞങ്ങാട് നഗസരഭ,
അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം
ജൂലൈ 5 ന് പോസിറ്റീവായ 48 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6266 പേര്
വീടുകളില്‍ 5427 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 839 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6266 പേരാണ്. പുതിയതായി 355 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 363പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1448 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.