കാസർകോട് നഗരസഭയിലെ മത്സ്യ- പച്ചക്കറിമാർക്കറ്റ് കണ്ടയിന്റ്മെന്റ്സോണായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു.
കാസർകോട്: കോവിഡ്19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന് .ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം കടകൾ തുറക്കാൻ അനുവദിക്കൂ. പച്ചക്കറി, ഇറച്ചി, മത്സ്യം എന്നിവയുടെ വിൽപ്പന കേന്ദ്രങ്ങളിൽ ആകെയുള്ളതിന്റെ അൻപത് ശതമാനം കടകൾ മാത്രമേ ഒരു ദിവസം തുറക്കുന്നതിന് അനുമതി നൽകുകയുള്ളുവെന്ന് കളക്ടർ അറിയിച്ചു. കടകൾ രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുവെന്നും കളക്ടർ അറിയിച്ചു