തിരുവനന്തപുരം : യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനെ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. ആക്കുളത്തെ വീടിന് സമീപത്ത് നിന്നാണ് ഗണ്മാന് ജയ്ഘോഷിനെ കണ്ടെത്തിയത്. കൈ ഞരമ്ബ് മുറിച്ച നിലയിലായിരുന്നു. പോലീസെത്തി ജയ്ഘോഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഗണ്മാന് കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും ആത്മഹത്യക്ക് ശ്രമിച്ചേക്കാമെന്നും കുടുംബം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞതായും കുടുംബം പറഞ്ഞിരുന്നു. നേരത്തെ അദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് കുടുംബം തുമ്ബ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ജയ്ഘോഷിനെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തതായും കുടുംബം സംശയ പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ട് പേര് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായും താന്‍ എത്രനാള്‍ വീട്ടിലിരിക്കുമെന്ന് അറിയണമെന്ന് പറഞ്ഞതായും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയ്ഘോഷിന കാണാനില്ലെന്ന് കാണിച്ച് കുടുബം നല്കിയ പരാതിയില്‍ തുമ്ബ പോലീസ് കേസെടുത്തിട്ടുണ്ട്.