കാസർകോട് : കോവിഡ് രോഗബാധ വ്യാപകമായി റിപ്പോർട്ടുകൾ ചെയ്തത് കാരണം അടച്ചുപൂട്ടിയ എംജി റോഡ് അണുവിമുക്തമാക്കാൻ ഒരുങ്ങി പോലീസും ഫയർഫോഴ്സും. അടച്ചുപൂട്ടൽ കാലാവധി നാളെ 17ന് അവസാനികന്നിരിക്കെയാണ് പോലീസും ഫയർഫോഴ്സും അണുവിമുക്തമാക്കാൻ ഒരുക്കുന്നത്. എന്നാൽ എംജി റോഡിൻറെ ഇടവഴികളായ മത്സ്യമാർക്കറ്റ് റോഡുകൾ പഴയ ബസ് സ്റ്റാൻഡ് മൗലവി ഇടവഴി തുടങ്ങി പ്രദേശങ്ങൾ തുടർന്നും അടച്ചിടും . അതേസമയം നഗരംത്തിലെ എം ജി റോഡ് നാളെ പൊതു ഗതാഗതത്തിനു തുറന്നു നൽകുമെങ്കിലും റോഡിൻറെ ഇരുവശത്തുമുള്ള ആവശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ.