കാസര്‍കോട് : ജില്ലയില്‍ 2137 വിദ്യാര്‍ത്ഥികള്‍ കീം എഴുതി. 2640 പേര് അപേക്ഷിച്ചുവെങ്കിലും 2137 വിദ്യാര്‍ത്ഥികള്‍മാത്രമാണ് പരീക്ഷയ്ക്ക് ഹാജരായത്.503 പേര് പരീക്ഷ എഴുതിയില്ല. ഇതര സംസ്ഥാനങ്ങളിലെത്തിയ ക്വാറന്റൈയിലുള്ള 16 പേര് പരീക്ഷ എഴുതിയത് പ്രത്യേകം ഒരുക്കിയ ക്ലാസ് മുറികളിലാണ്. ്.ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷ നടത്തിപ്പ്. പരീക്ഷയ്ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കായി തലപ്പാടിയില്‍ പ്രത്യേകം കെ എസ് ആര് ടി സി ബസ് സൗകര്യം ഒരുക്കിയിരുന്നു. കാസര്‍കോട് നഗരസഭയില്‍ നാല് കേന്ദ്രങ്ങള്‍, ചെങ്കളില്‍ രണ്ട് കേന്ദ്രങ്ങള്‍, ചെമ്മനാട് ഒരു കേന്ദ്രം എന്നിവിടങ്ങളിലാണ് പരീക്ഷ നടത്തിയത്.്