കുവൈത്ത്: കൊവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. പത്തനംതിട്ട അടൂര്‍ ആനന്ദപള്ളി പാങ്ങോട് പുത്തന്‍വീട്ടില്‍ സാം സാമുവേല്‍ (51) ബഹ്റൈനിലും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജ്ഞാനമുത്തന്‍ തോമസ് കുവൈത്തിലുമാണ് മരിച്ചത്.
ഇരുവരും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 328 ആയി.