ഇടുക്കി : ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു – വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സിപിഐ നേതാവിന്റെ ഭീഷണി. റേഞ്ച് ഓഫീസറെ പരസ്യമായി കെട്ടിയിട്ട് തല്ലുമെന്നായിരുന്നു ഭീഷണി. വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.
പ്രദേശത്ത് ട്രഞ്ച് നിര്‍മ്മിച്ചതിനെ കുറിച്ചുള്ള പരാതിയെ തുടര്‍ന്നാണ് റവന്യു-വനം വകുപ്പ് അധികൃതര്‍ സംയുക്ത പരിശോധനക്കെത്തിയത്. ട്രഞ്ച് റവന്യു ഭൂമിയിലാണെന്നായിരുന്നു പരാതി. സംഭവത്തില്‍ റവന്യൂ വകുപ്പിന് റേഞ്ച് ഓഫീസര്‍ വിശദീകരണം നല്കുന്നതിനിടയിലാണ് പരാതിക്കാരനായ സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസ് ഭീഷണിയുമായി എത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെയും സമാന രീതിയില്‍ ഭീഷണിപ്പെടുത്തിയതിന് പ്രവീണിനെതിരെ കേസുണ്ട്.