സ്വര്‍ണക്കടത്ത് കേസില്‍ ഭരണകൂടം മുഴുവന്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണെന്നും മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് മുസ്ളിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭരണകൂടം മുഴുവന്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണെന്ന് മുസ്ളിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സ്വര്‍ണക്കടത്തിന് സൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തന്റെ പഴയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിക്കുകയാണ്. എം.ശിവശങ്കരനെതിരെ നടപടിക്ക് മുഖ്യമന്ത്രി തയ്യാറാകണം. ശിവശങ്കറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് ഫോണ്‍കോളുകള്‍ തെളിവായുണ്ട്. ഈ സാഹചര്യത്തില്‍ ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നത് ദുരൂഹമാണ്. മന്ത്രിമാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ റമീസ് തന്റെ ബന്ധുവല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.