മെയ് 31 മുതല്‍ 6 ദിവസത്തേക്ക് ഒരു ഫ്ലാറ്റ് വേണം എന്നാവശ്യപ്പെട്ട് ഐ.ടി.വകുപ്പിലെ കരാറുകാരനായ അരുണിന് ശിവശങ്കര്‍ അയച്ച സന്ദേശം പുറത്ത്
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും സെക്രട്ടേറിയറ്റിനു സമീപം ഫ്ളാറ്റ് എടുത്തു നല്കാന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്.
മെയ് 31 മുതല്‍ 6 ദിവസത്തേക്ക് ഒരു ഫ്ലാറ്റ് വേണം എന്നാവശ്യപ്പെട്ട് ഐ.ടി.വകുപ്പിലെ കരാറുകാരനായ അരുണിന് ശിവശങ്കര്‍ സന്ദേശം അയച്ചത് ആ മാസം 27നാണ്. ഇക്കാര്യം ശിവശങ്കര്‍ നേരത്തെ നേരിട്ട് വിളിച്ച് പറഞ്ഞിരുന്നു. അതിനാല്‍ മുഖവുരയൊന്നുമില്ലാതെയാണ് ശിവശങ്കറിന്‍്റെ വാട്സ് ആപ്പ് സന്ദേശം ആരംഭിക്കുന്നത്. ‘അവര്‍ക്ക് മെയ് 31 മുതല്‍ 2 ബെഡ്റും ഫ്ലാറ്റ് വേണം. പരമാവധി 6 ദിവസത്തേക്ക്. അവര്‍ 1.06 മുതല്‍ വീട് ഷിഫ്റ്റ് ചെയ്യുകയാണ്. അവരുടെ പുതിയ ഫ്ലാറ്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും വരെയാണ് ഫ്ലാറ്റ് ആവശ്യമുള്ളത്. 3, 4 ദിവസമാണ് പ്രതീക്ഷിക്കുന്നത്, പരമാവധി 6 ദിവസം.’: ഇതാണ് ശിവശങ്കര്‍ അയച്ച വാട്സ് ആപ് സന്ദേശത്തിന്‍്റെ പൂര്‍ണ്ണരൂപം.
കേസില്‍ ശിവശങ്കറിന്‍്റെ പങ്കാളിത്തം പുറത്ത് വന്നതോടെ കസ്റ്റംസിനും എന്‍.ഐ.എയ്ക്കും അവര്‍ ആവശ്യപ്പെടാതെ തന്നെ ഈ സന്ദേശം അയച്ചുകൊടുത്തു എന്ന് അരുണ്‍ പറയുന്നു. ഈ തെളിവില്ലായിരുന്നെങ്കില്‍ താനും കേസില്‍ പെട്ടു പോയേനെ എന്നാണ് അരുണ്‍ വിശ്വസിക്കുന്നത്. ഈ വാട്സ് ആപ് സന്ദേശത്തിന്‍്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരാള്‍ക്ക് ഫ്ലാറ്റ് എടുത്തു നല്കാന് എന്തുകൊണ്ടാണ് ഇത്രയും താല്പര്യം എടുത്തതെന്നാണ് കസ്റ്റംസും എന്‍ ഐ എ യും അന്വേഷിക്കുന്നത്. സൗഹൃദത്തിന്‍്റെ പേരില്‍ ഫ്ലാറ്റ് തരപ്പെടുത്തി കൊടുത്തു എന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇവിടുത്തെ സി സി ടി വി ദൃശ്യങ്ങളടക്കം കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.