കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാങ്കോയുടെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് ബിഷപ്പിന് രോഗം ബാധിച്ചതെന്നാണ് സൂചന. ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അഭിഭാഷകനായ മന്ദീപ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ക്വാറന്റീനിലാണെന്നും ബിഷപ്പ് ഫ്രാങ്കോ കോടതിയെ അറിയിച്ചിരുന്നു.കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ആഗസ്റ്റ് 13 കോടതിയിൽ ഹാജരാകാനാണു നിര്‍ദേശം നൽകിയിരിക്കുന്നത്.