സ്കൂൾ ഭൂമി കയ്യേറ്റം എന്തുവിലകൊടുത്തും എതിർക്കും തെമ്മാടിത്തരങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റഹിമാൻ തൊട്ടാൻ , നടപടി ഉറപ്പെന്ന് വാർഡ് കൗൺസിലർ നൈമുന്നീസ
കാസർകോട്: കാസർകോട് നഗരസഭാ പരിധിയിൽ തെരുവത്ത് സിറാമിക്ക്സ് റോഡിലെ മുനിസിപ്പൽ എൽ.പി.സ്കൂളിന്റെ വഴി കയ്യേറി വീട്ടുമുറ്റമാക്കിയ സ്വകാര്യ വ്യക്തിയുടെ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റഹിമാൻ തൊട്ടാൻ .92 വർഷമായി പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ വഴി പ്രമാണങ്ങളിൽ വ്യക്തത ഉണ്ടായിട്ടും ഇത് കയ്യേറി വീട്ടുപറമ്പാക്കി മാറ്റിയ പ്രവൃത്തി അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും നിയമ നടപടിയ്ക് യൂത്ത് ലീഗ് മുന്നിട്ടിറങ്ങുമെന്നും റഹിമാൻ പറഞ്ഞു.അതേസമയം സ്കൂൾ നിൽക്കുന്ന വാര്‍ഡിലെ കൗൺസിലർ കുമാരി നൈമുന്നീസ നടപടികൾ ആരംഭിച്ചു.കൈയ്യേറ്റ ഭൂമി വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുനിസിപ്പൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നേരത്തെയുണ്ടായിരുന്ന സ്കൂൾവഴി അതിരിട്ട് രേഖപ്പെടുത്തി.ബാങ്കോട് മുസ്ലിം യൂത്ത് ലീഗ് ശാഖാ സെക്രട്ടറി നവാസ് ഖാസിലൈൻ ,അംറു തളങ്കര,ഫിറോസ് ബാങ്കോട് ,മുനീർ ബാങ്കോട് ,അഷ്റഫ് പുതിയവളപ്പ് സലിം ഖാസിലൈൻ എന്നിവർ നേതൃത്വം നൽകി.