ബംഗാളിൽ കോവിഡ് ബാധിച്ച് ഡപ്യൂട്ടി കലക്ടര്‍ മരിച്ചു; നടുക്കം രേഖപ്പെടുത്തി ആരോഗ്യപ്രവര്‍ത്തകര്‍
മരിച്ചത് കോവിഡ് പോരാട്ടത്തില്‍ മുന്നിരനിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ
കൊൽക്കത്ത : ബംഗാളില്‍ കോവിഡ് പോരാട്ടത്തില്‍ മുന്നിരനിരയിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. കോവിഡ് ബാധിച്ചായിരുന്നു ഇവരുടെ മരണം. ചന്ദനഗര്‍ ഡപ്യൂട്ടി കലക്ടര്‍ ദേവ്ദത്ത റായ് (38) ആണ് മരിച്ചത്. ജൂലൈ ആദ്യത്തിലാണ് ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൂഗ്ലി ജില്ലയില്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നയാളാണ് ദേവ്ദത്ത. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ പ്രശംസക്ക് പാത്രമായിരുന്നു.