കാസർകോട്ട് 2 .87 കോടി രൂപയുടെ കുഴൽ പണം പിടികൂടി; പണം കൊണ്ടുവന്നത് മഞ്ചേശ്വരത്തെ പ്രമുഖന് വേണ്ടി
കാസർകോട് : മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തു.മഞ്ചേശ്വരം തൂമിനാട് ചെക്കുപോസ്റ്റിന് സമീപത്താണ് കുഴൽപ്പണ വേട്ട നടന്നത്.
മംഗളൂരുവില്‍നിന്നാണ് ഹവാല പണം കൊണ്ടുവന്നത് . വാഹന പരിശോധനക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ പണം കണ്ടെത്തിയത്.
മഞ്ചേശ്വരത്തെ ഒരാൾക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് ഷംസുദ്ദീൻ എക്സൈസിനോട് പറഞ്ഞു.. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേശ്വരം പോലീസിന് കൈമാറി. കുമ്ബള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.