കൊച്ചി: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനായി എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിടുന്നതിന് തൊട്ടുമുമ്പ് എന്തെങ്കിലും പറയാനുണ്ടോയന്ന് ജഡ്ജി ചോദിച്ചപ്പോൾ, രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ടെന്നായിരുന്നു സന്ദീപിന്റെ മറുപടി.നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുമ്പോൾ കോൺസലേറ്റ് പ്രതിനിധിയുടെ ഡിപ്ളോമാറ്റിക് ഐ.ഡിയും പാസ്വേർഡും വേണമല്ലോ. അതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല?,ബാഗേജ് ക്ളിയർ ചെയ്ത ഏജന്റിനെക്കുറിച്ചും അന്വേഷണമില്ലേ? തുടങ്ങിയ രണ്ട് കാര്യങ്ങളായിരുന്നു കേസിലെ നാലാം പ്രതി സന്ദീപ് നായർക്ക് കോടതിയോട് ചോദിക്കാനുണ്ടായിരുന്നത്.എന്നാൽ എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നെഞ്ചുവേദനയും വെപ്രാളവുമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. അതിനുള്ള ചികിത്സ ഉറപ്പാക്കണമെന്ന് അന്വേഷണസംഘത്തോട് കോടതി നിർദ്ദേശിച്ചു.തുടർന്ന് സ്വപ്ന സുരേഷിനെയും, സന്ദീപ് നായരേയും കോടതി എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിടുകയായിരുന്നു