ഹെൽത്ത് സ്റ്റാഫിന് കോവിഡ് :നീലേശ്വരം നഗരസഭാ കാര്യാലയം അടച്ചു പൂട്ടി: ചെയര്‍മാനും കൗണ്‍സിലര്‍മാരും ജീവനക്കാരും ക്വാറന്റീനിലേക്ക്
നീലേശ്വരം : ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം നഗരസഭാ ഓഫിസ് താല്‍ക്കാലികമായി അടച്ചു പൂട്ടി.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് ഉള്‍പ്പെടെ മുഴുവന്‍ കൗണ്‍സിലര്‍മാരും ഓഫിസ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിക്കും. എല്ലാവരും കോവിഡ് ടെസ്്റ്റിനും വിധേയരാകും. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ജീവനക്കാരനുള്‍പ്പെടെ നഗരസഭയിലെ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ജോലി ചെയ്തിരുന്ന ക്രമീകരണമാണ് നിലവിലുള്ളതെന്നത് ആശ്വാസമായി.