കോവിഡ് മാനദണ്ഡം പാലിച്ചില്ല ,ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് നേതാവിന്റെ കമ്പനിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി
ഇരിങ്ങാലക്കുട : കെഎസ്ഇ കമ്പനിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. ഇന്ന് രണ്ട് സ്വദേശികളായ തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കെപിസിസി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എം പി ജാക്സൺ മാനേജിങ് ഡയറക്ടറായ കമ്പനിയാണ് കെഎസ്ഇ. ഇതോടെ മൂന്ന് ദിവസങ്ങൾക്കുള്ളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. ഇതിൽ ആറ് പേർ അതിഥി തൊഴിലാളികളാണ്. കമ്പനി അതിഥി തൊഴിലാളികൾ നാട്ടിൽ പോയതോടെ ലോഡ് കയറ്റിറക്ക് പ്രതിസന്ധിയിലായി.
ഇതോടെ അടിയന്തിരമായി തൊഴിലാളികളെ എത്തിച്ചു നിരീക്ഷണ കാലാവധിയും പരിശോധന റിസൾട്ട് വരും മുൻപ് ജോലിയിൽ പ്രവേശനം നൽകിയത് ആണ് പ്രശ്നം രൂക്ഷമാകാൻ കാരണമായത് എന്ന് പറയന്നു. ഇന്നലെ വൈകീട്ട് കമ്പനി അടച്ചു പൂട്ടാൻ ആരോഗ്യ വിഭാഗം നിർദേശം നൽകിയതിന് ശേഷം സ്ഥാപനം 3 ലോഡ് കാലിത്തീറ്റ പുറത്തു കൊണ്ട് പോയത് വിവാദമായിരുന്നു. പരാതി ഉയർന്നതോടെ പോലീസ് എത്തി ആണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്. കമ്പനി സന്ദര്ശകരുടെയും, തൊഴിലാളികളുടെയും പട്ടിക ആരോഗ്യ വിഭാഗത്തിന് കൈമാറാൻ വൈകിയത് ആക്ഷേപം ഉയർത്തി.
കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നതിൽ സ്ഥാപനം വീഴ്ച വരുത്തിയതാണ് രോഗ വ്യാപനം ഇത്ര രൂക്ഷമാക്കിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നഗര സഭയുടെ 27 ആം വാർഡ് മാത്രമാണ് തീവ്ര മേഖലയായി പ്രഖ്യാപിട്ടുള്ളതെങ്കിയും സമീപ പ്രദേശങ്ങൾ വലിയ ആശങ്കയിൽ ആണ്. നഗരത്തിൽ നിന്നും പൂമംഗലം പഞ്ചായത്ത് എടക്കുളം പ്രദേശങ്ങളിലേക്ക് പ്രവേശനം തടസപ്പെട്ടിരിക്കയാണ്.