ന്യൂയോര്‍ക്ക് : മാര്‍ച്ച് 13 ന്ശേഷം ആദ്യമായി ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ന്യൂയോര്‍ക്ക് സിറ്റി . കഴിഞ്ഞ ശനിയാഴ്ചയാണ് മാസങ്ങള്‍ നീണ്ട കോവിഡ് പോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു കോവിഡ് മരണം പോലും ന്യൂയോര്‍ക്ക് നഗരത്തില്‍ ഉണ്ടാവാതിരുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ആരോഗ്യ-മാനസിക ശുചിത്വ വകുപ്പിന്റെ പ്രാഥമിക ആരോഗ്യഡേറ്റയില്‍ ശനിയാഴ്ച ഒറ്റ മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. വെള്ളിയാഴ്ചയും ഔദ്യോഗികമായി മരണങ്ങള് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരിക്കും പറയുകയാണെങ്കില്‍, കഴിഞ്ഞ നാലുമാസമായി അമേരിക്കന്‍ െഎക്യനാടുകളില്‍ കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ചുകൊണ്ടിരുന്ന നഗരം ന്യൂയോര്‍ക്കാണ് .
അമേരിക്കയിലെ തന്നെ കോവിഡിന്റെ പ്രഭവകേന്ദ്രമായിരുന്നു ന്യൂയോര്‍ക്ക്. 2,15,924 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 18,670 പേര് അസുഖബാധിതരായി ഇവിടെ മരിച്ചിരുന്നു. ഏപ്രില്‍ ഏഴിനാണ് ഇവിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 597 പേരാണ് അന്ന് മരിച്ചത്. കൂടാതെ അന്നുതന്നെ മരിച്ച 216 പേര്‍ക്കും പിന്നീട് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഏപ്രില്‍ ഒമ്ബതിന് 799 പേരോളം കോവിഡ് ബാധിച്ച് മരിച്ചു. ഒറ്റദിവസം ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഏപ്രില്‍ ഒമ്ബതിനാണ്. 18,670 പേരാണ് ന്യൂയോര്‍ക്കില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുള്ളത് യുഎസിലാണ്. 33,02,665 പേരാണ് അസുഖബാധിതരായത്. 1,35,176 പേര് മരിച്ചു.